ErnakulamCinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമാകുന്ന ‘പാൽതു ജാൻവർ’: പ്രൊമോ ഗാനം എത്തി

കൊച്ചി: ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ. നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

‘പിശാചിന്റെ കഴുത്ത് മുറിഞ്ഞിരിക്കുന്നു’: സൽമാൻ റുഷ്ദിയ്‌ക്കെതിരായ വധശ്രമത്തിൽ അക്രമിയെ പ്രശംസിച്ച് ഇറാൻ മാധ്യമങ്ങൾ
ഇപ്പോളിതാ, സിനിമയുടെ പ്രൊമോ ​ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘എ പാൽതു ഫാഷൻ ഷോ’ എന്ന ടൈറ്റിലിലാണ് ​ഗാനം എത്തിയത്. സുഹൈൽ കോയ രചിച്ച വരികൾക്ക് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് ആണ്. ‘മണ്ടി മണ്ടി’ എന്ന പ്രൊമോ സോംഗിൽ കുട്ടികളാണ് അഭിനയിച്ചിരിക്കുന്നത്. കൂടാതെ നിരവധി വളർത്തു മൃഗങ്ങളും കഥാപാത്രങ്ങളായി ഗാനരംഗത്തിൽ എത്തുന്നുണ്ട്.

ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button