Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 107 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 183 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് ഞായറാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: റീ-എൻട്രി വിസയിൽ പുറത്തുപോയി തിരിച്ച് വരാത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ

8,11,958 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 798,802 പേർ രോഗമുക്തി നേടി. 9,266 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 82 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: മലയാളത്തിൽ ഇപ്പോൾ വില്പന സ്ത്രീകൾ എഴുതുന്ന അശ്‌ളീല പുസ്തകങ്ങൾക്കാണ്, സിസ്റ്റർ എന്ന് കൂടി ഉണ്ടെങ്കിൽ നല്ലത്: പത്മനാഭൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button