KeralaLatest NewsNews

മലയാളത്തിൽ ഇപ്പോൾ വില്പന സ്ത്രീകൾ എഴുതുന്ന അശ്‌ളീല പുസ്തകങ്ങൾക്കാണ്, സിസ്റ്റർ എന്ന് കൂടി ഉണ്ടെങ്കിൽ നല്ലത്: പത്മനാഭൻ

മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചിലവാണ്

തിരുവനന്തപുരം: എഴുത്തുകാരൻ ടി പത്മനാഭന്റെ വാക്കുകൾ വിവാദമാകുന്നു. സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുമെന്നാണ് ചെറുകഥയുടെ കുലപതി ടി പത്മനാഭൻ പറഞ്ഞത്. എ.സി ഗോവിന്ദന്റെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് വിവാദ പരാമർശം

ക്രിസ്തീയ സന്യാസിനി അവരുടെ മഠത്തിലുണ്ടായ ചീത്ത അനുഭവങ്ങളെഴുതിയാൽ നല്ല ചെലവാണ്. അത്തരം വിവാദ പുസ്തകങ്ങൾക്ക് വില്പന ഒന്നുകൂടി വർധിക്കുമെന്നും പത്മനാഭൻ പറഞ്ഞു. മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിയിലായിരുന്നു കഥാകൃത്തിന്‍റെ പരാമര്‍ശം

read also: നീ അവളോടൊപ്പം സന്തോഷമായിരിക്കുമെന്ന് കരുതുന്നു: തേപ്പുകാരനെ പത്രപരസ്യത്തിലൂടെ തേച്ചൊട്ടിച്ച്‌ ജെന്നി

‘ഇത് ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷൻസ്, വൺ ആഫ്റ്റർ അനദർ ആയി തുരുതുരെ ഇറങ്ങും. എല്ലാവർക്കും പണം, എല്ലാവർക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്യാസിനി, സിസ്റ്റർ, നൺ ആണെങ്കിൽ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങൾ, മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചിലവാണ്. അത്തരം ധാരാളം പുസ്തകങ്ങൾ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റർ എന്ന ആ പേരും കൂടി ചേർക്കണം. അപ്പോൾ ഒന്നും കൂടി വില്പന വർധിക്കും. ഇനി ഒബ്സീനും വൾഗറുമായ പുസ്തകമല്ല എങ്കിൽ സെൻസേഷണൽ പുസ്തകമായി കാണണം’- ടി.പത്മനാഭൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button