KannurNattuvarthaLatest NewsKeralaNews

നി​സ്‌​ക​രി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ യുവാവ് മരിച്ചു

കു​പ്പം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ പാ​ല​ക്കോ​ട​ന്‍ മു​ഹ​മ്മ​ദ​ലി (46) ആ​ണ് മ​രി​ച്ച​ത്

ത​ളി​പ്പ​റ​മ്പ്: നി​സ്‌​ക​രി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​പ്പം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ പാ​ല​ക്കോ​ട​ന്‍ മു​ഹ​മ്മ​ദ​ലി (46) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി 7.15ഓ​ടെ വീ​ടി​ന് മു​ന്നി​ല്‍ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തു​ നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ല്‍ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു​ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തിൽ തെ​റി​ച്ചു​വീ​ണ മു​ഹ​മ്മ​ദ​ലി​യു​ടെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കേന്ദ്രീകൃത ശുചിത്വ സംവിധാനത്തില്‍ കേരളം മാതൃകയാകും: മന്ത്രി

ഉ​ട​ന്‍ ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ക​ണ്ണൂ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം സംഭവിച്ചത്.

പ​ഴ​യ​ങ്ങാ​ടി​യി​ല്‍ ചെ​രി​പ്പു​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി. പ​രേ​ത​രാ​യ അ​ബ്ദു​ള്ള ഹാ​ജി-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജു​വൈ​ന (ബ​ദ​രി​യ്യ ന​ഗ​ര്‍). മ​ക്ക​ള്‍: മു​ഷ്റ​ഫ്, അ​ഷ്ഫാ​ക്ക്, ഫാ​ത്തി​മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button