
ചാത്തന്നൂർ: സൂപ്പർ ഫാസ്റ്റ് ടിപ്പറിന് പിന്നിലിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. സൂപ്പർ ഫാസ്റ്റ് ഡ്രൈവർ പാറശാല സ്വദേശി ബിജുവിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. യാത്രക്കാരായ മറ്റ് നാല് പേർക്കും പരിക്കേറ്റു.
ദേശീയ പാതയിൽ ഇത്തിക്കര പാലത്തിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആണ് അപകടം നടന്നത്. സൂപ്പർ ഫാസ്റ്റ് ബസിന്റെ മുൻവശം തകർന്നു.
Read Also : ഒരു നിശ്ചിത അളവിൽ പതിവായി ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാലയിൽ നിന്നും പാലക്കാടേയ്ക്ക് പോയ പാറശാല ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. മുമ്പേ പോയ ടിപ്പർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ സൂപ്പർ ഫാസ്റ്റ് പിന്നിലിടിക്കുകയായിരുന്നു.
പാലത്തിന് മുന്നിലുണ്ടായ അപകടത്തെ തുടർന്ന്, ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ചാത്തന്നൂർ എസ് ഐ ആശാ വി.രേഖയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് മണിക്കൂറുകളോളം നടത്തിയ ശ്രമഫലമായാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
Post Your Comments