News

ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല, കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം: സന്ദീപ് ജി വാര്യർ

കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ല .

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കെ ടി ജലീലിനു നേരെ വിമർശനം ഉയരുകയാണ്. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി സന്ദീപ് ജി വാര്യർ.

READ ALSO:‘ഹർ ഘർ തിരംഗ’: പതാക ഉയർത്താൻ ജനങ്ങൾക്ക് ആദ്യം വീട് വേണം, വിമർശനവുമായി ഉദ്ധവ് താക്കറെ

സന്ദീപിന്റെ വാക്കുകൾ ഇങ്ങനെ,

കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ല . സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ കെ ടി ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻ വലിക്കേണ്ടി വന്നിരിക്കുന്നു . ഇത് പരിപൂർണ വിജയമാണെന്നല്ല , മറിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ ദേശീയ വാദികൾക്ക് ഇത് വിജയം തന്നെയാണ് . കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദേശീയതക്കൊപ്പം അണിനിരത്താൻ ഈ വിഷയത്തിൽ സാധിച്ചു . ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല . ഇത് തുടക്കമാണ് . കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം . ഈ മണ്ണ് വിട്ട് നിഷ്കളങ്കരായ കഷ്മീരി പണ്ഡിറ്റുകളെ പോലെ പലായനം ചെയ്യാനല്ല ,പൊരുതാനാണ് തീരുമാനം . ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button