മുംബൈ: ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനെതിരെ ശിവസേന പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. പതാക ഉയർത്താൻ ജനങ്ങൾക്ക് ആദ്യം വീട് വേണമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
‘ഇപ്പോൾ ഹർ ഘർ തിരംഗ ക്യാമ്പയിൻ എല്ലായിടത്തും കാണുന്നു, എന്നാൽ ഒരു വ്യക്തി പതാക ഉയർത്താൻ വീട് ആവശ്യപ്പെടുന്ന ഒരു സന്ദേശം എനിക്ക് ലഭിച്ചു,’ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. തന്റെ പിതാവ് അന്തരിച്ച ബാൽ താക്കറെ സ്ഥാപിച്ച ‘മാർമിക്’ മാസികയുടെ 62-ാം വാർഷികത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ് താക്കറെ.
വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
‘നമ്മൾ വീണ്ടും ഏതെങ്കിലും വൈദേശിക ഭരണത്തിൻകീഴിൽ പോകുകയാണോ എന്നതാണ് ഇന്ന് ചോദിക്കേണ്ട ചോദ്യം? ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ല. അമൃത് മഹോത്സവം ‘അമൃത്’ പോലെയാകണം, പക്ഷേ അത് ‘മൃത്’ (ചത്ത) ജനാധിപത്യം പോലെയാകരുത്’, ഉദ്ധവ് താക്കറെ പറഞ്ഞു.
ബാൽ താക്കറെ ഫ്രീ പ്രസ് ജേണലിലെ കാർട്ടൂണിസ്റ്റ് ജോലി ഉപേക്ഷിച്ചതിന് ശേഷം 1960 ഓഗസ്റ്റ് 13 നാണ് ‘മാർമിക്’ സ്ഥാപിതമായത്. താക്കറെയുടെ സഹോദരൻ ശ്രീകാന്ത് മാസികയുടെ സഹസ്ഥാപകനായിരുന്നു.
‘നമുക്ക് മുംബൈ ലഭിച്ചു, പക്ഷേ മറാത്തികൾ ഇപ്പോഴും അനീതി നേരിടുന്നു. കാർട്ടൂണുകളിലൂടെ മാർമിക് ഈ അനീതി ചിത്രീകരിക്കുകയും വിപ്ലവത്തിന്റെ ജ്വാല ജ്വലിപ്പിക്കുകയും ചെയ്തു,’ ഉദ്ധവ് പറഞ്ഞു.
Post Your Comments