
വിഴിഞ്ഞം: കഞ്ചാവുമായി രണ്ട് പേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ഇമ്മാനുവൽ (25), കോട്ടപ്പുറം തുലവിള സ്വദേശി സ്റ്റെനിൻ(ജിക്കു- 21) എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്തു നടത്തിയ പട്രോളിംഗിനിടെയാണ് ഇവർ പിടിയിലായത്. വിഴിഞ്ഞം ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 50 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Read Also : കേശവദാസപുരം മനോരമയുടെ കൊലപാതകം: തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ അക്രമാസക്തരായി നാട്ടുകാർ
റേഞ്ച് ഇൻസ്പെക്ടർ അജീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, പ്രസന്നൻ, അനീഷ്, ഉമാപതി വനിതാ സിവിൽ എക്സൈസ് ഓഫീസർ ജീന, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments