പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പുറത്തുവിട്ടു. 2005ന് ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസി പ്രാഥമിക പട്ടികയിൽ ഇടംനേടിയില്ല. പിഎസ്‌ജിയിൽ നിറം മങ്ങിയതാണ് മെസിക്ക് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ലയണൽ മെസിക്കായിരുന്നു പുരസ്‌കാരം.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെന്‍സേമ, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, ഏര്‍ലിംഗ് ഹാലന്‍ഡ്, വിനീഷ്യസ് ജൂനിയര്‍, സാഡിയോ മാനേ, കെവിന്‍ ഡി ബ്രുയിന്‍ തുടങ്ങിയ പ്രമുഖര്‍ പട്ടികയിൽ ഇടംനേടി. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയൽ മാഡ്രിഡിനെ ജേതാക്കളാക്കിയ കരീം ബെന്‍സേമയ്ക്കാണ് മേൽക്കൈ. ഒക്ടോബര്‍ 17നാണ് പുരസ്‌കാര പ്രഖ്യാപനം.
Read Also:- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടരാൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും
യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിന്‍റെ ചുരുക്കപ്പട്ടികയും പ്രഖ്യാപിച്ചു. കരീം ബെൻസെമ, കോര്‍ട്വ, കെവിൻ ഡിബ്രുയിൻ എന്നിവരാണ് പട്ടികയിൽ. ഈ മാസം 25ന് പുരസ്‌കാരം പ്രഖ്യാപിക്കും. മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ റയൽ മാഡ്രിഡിനാണ് ആധിപത്യം. പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗയും സൂപ്പർകപ്പും മാഡ്രിഡിലെത്തിച്ച ബെൻസേമയാണ് സാധ്യതയിൽ മുന്നിൽ.
Post Your Comments