സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി ഹര് ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കമായി. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ മൂന്ന് ദിവസം രാജ്യം ത്രിവര്‍ണശോഭയിലായിരിക്കും. വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹര് ഘര്‍ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം ഏര്‍പ്പെടുത്തിയ ക്യാമ്പയിനാണ് ഹര് ഘര്‍ തിരംഗ്. ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തുക എന്നതാണ് ക്യാമ്പെയ്ന് കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളില്‍ പതാക ഉയര്‍ത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.</p>
<p>ദേശീയ പതാകയുടെ ശില്പിയായ പിങ്കലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതല്‍ 15 വരെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കാനും നിര്‍ദേശിച്ചിരുന്നു. ഹര്‍ഘര്‍ തിരംഗ വന്‍ മുന്നേറ്റമാക്കാന്‍ ജനങ്ങള്‍ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
Post Your Comments