Latest NewsIndiaInternational

എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ബഹിരാകാശത്തിൽ നിന്നും ആശംസകൾ

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. പ്രമുഖ രാഷ്ട്രങ്ങൾ എല്ലാം തന്നെ ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകൾ അറിയിക്കുന്നുണ്ട് ഈ അവസരത്തിൽ, കൗതുകമായി ബഹിരാകാശത്തു നിന്നും ഒരു ആശംസയെത്തിയിരിക്കുന്നു.

ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരിയായ സമാന്ത ക്രിസ്റ്റോഫോറെറ്റിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചിരിക്കുന്നത്. കൂടാതെ, ഇന്ത്യയുടെ വരാൻ പോകുന്ന ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാന് ആശംസകളും സമാന്ത അറിയിച്ചിട്ടുണ്ട്.

Also read: നൂപുർ ശർമയെ കൊല്ലാനെത്തിയ ഭീകരന്റെ ഫോണിൽ പാക്-അഫ്ഗാൻ ഭീകര സംഘങ്ങളുടെ വിവരങ്ങൾ: യുപി പോലീസ്

ഒരു മിനിറ്റ് ദൈർഘ്യമുള്ള സമാന്തയുടെ വീഡിയോ സന്ദേശം അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ആയത് തരൺജിത് സിംഗ് സന്ധുവാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ബഹിരാകാശ സംഘടനയായ ഐഎസ്ആർഓയും നാസയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും, പരസ്പര സഹകരണത്താൽ നിരവധി കാര്യങ്ങൾ നേടാൻ ഭാവിയിലും നമ്മൾക്ക് സാധിക്കട്ടെയെന്നും സമാന്ത പറയുന്നു. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ ജന്മദിനത്തിലാണ് സന്ധു ഈ വീഡിയോ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button