കൊച്ചി: മതരഹിതര്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അസമത്വം തുടച്ചുനീക്കാനുള്ള പരിശ്രമം ജാതി, മതം, സമുദായം എന്നിവയില്‍ ചുരുക്കരുതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സാമ്പത്തിക സംവരണ ക്വാട്ടയില്‍ കോളേജ് പ്രവേശനം വേണമെന്ന മതരഹിതരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമാകാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Read Also: സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം: വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കുത്തി പരിക്കേൽപ്പിച്ചു
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നതാണ് സംവരണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമാണ് താനെന്ന് പ്രഖ്യാപിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.
Post Your Comments