USALatest NewsNewsInternational

സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം: വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കുത്തി പരിക്കേൽപ്പിച്ചു

ന്യൂയോർക്ക്: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്ക് നേരെ വധശ്രമം. ന്യൂയോർക്കിലെ ഒരു പരിപാടിയ്ക്കിടെ നടന്ന സംഭവത്തിൽ, വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിട്യൂഷനിലുള്ള സ്റ്റേജിലേക്ക് ഒരാൾ അതിക്രമിച്ച് കയറി കുത്തുകയായിരുന്നുവെന്നും രണ്ട് തവണ കുത്തേറ്റുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി. നിലവിൽ സൽമാൻ റുഷ്ദി ചികിത്സയിലാണ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദി 1981ൽ പുറത്തിറങ്ങിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രനിലൂടെയാണ് പ്രശസ്തി നേടിയത്. എന്നാൽ, 1988ൽ പുറത്തിറങ്ങിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്‌സസ്’ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. തുടർന്ന് ഒമ്പത് വർഷത്തോളം അദ്ദേഹം ഒളിവിൽ കഴിഞ്ഞു.

ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സർറിയലിസ്റ്റ്, ഉത്തരാധുനിക നോവൽ ചില മുസ്ലീങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. അവർ അതിന്റെ ഉള്ളടക്കം ദൈവനിന്ദയാണെന്ന് കരുതുകയും തുടർന്ന് നോവൽ ചില രാജ്യങ്ങളിൽ നിരോധിക്കുകയും ചെയ്തു.

പുസ്തകം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിന് ശേഷം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്ത് 3 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. നോവലിന്റെ പ്രസിദ്ധീകരണത്തെ തുടർന്നുണ്ടായ അക്രമത്തിൽ കൃതിയുടെ വിവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ടു.

സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വമുള്ള സൽമാൻ റുഷ്ദി, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തുന്ന ആളാണ്. കൂടാതെ നിരവധി അവസരങ്ങളിൽ തന്റെ കൃതിയെ പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button