Latest NewsNewsIndia

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ കൊലക്കേസ്:  പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍

ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്, ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക എഡിജിപി

ബംഗലൂരു: കര്‍ണാടക സുള്ള്യയില്‍ ജൂലൈ 26ന് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നൊട്ടാര കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക എഡിജിപി അറിയിച്ചു. സുള്ള്യ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡ് നിന്നാണ് പിടിയിലായത്.

Read Also: നടുറോഡില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

കൊലപാതകത്തിന് ശേഷം പ്രതികള്‍ കാസര്‍ഗോഡില്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഇതുവരെ 10 പേര്‍ പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിലും അതിന്റെ ഗൂഢാലോചനയിലും പങ്കാളികളായ എല്ലാവരെയും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button