ഡല്‍ഹി: രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തിരക്കിലാണ്. ഇതിനിടെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജ്യത്ത് അതീവ സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി ഡല്‍ഹി മെട്രോയുടെ പാര്‍ക്കിങ് സൗകര്യം അടച്ചിടുമെന്ന് ഡി എം ആര് സി അറിയിച്ചു. രാജ്യത്ത് കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് വരും ദിവസങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
Read Also; ബഫർ സോൺ വിഷയത്തില്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തലസ്ഥാന നഗരിയിലെ എല്ലായിടത്തും കര്‍ശന സുരക്ഷക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. മെട്രോയുടെ പാര്‍ക്കിങ് ഓഗസ്റ്റ് 14 രാവിലെ 6 മുതല്‍ 15 ഉച്ചവരെയാണ് അടച്ചിടുന്നത്. ഈ സമയങ്ങളില്‍ യാതൊരു കാരണവശാലും മെട്രോ സ്റ്റേഷന്റെ പാര്‍ക്കിങ് സൗകര്യം തുറന്നു കൊടുക്കുന്നതല്ല എന്നും സാധാരണ ദിവസത്തെ പോലെ മെട്രോ റെയില്‍ സര്‍വീസ് നടത്തുമെന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് അധികൃതര്‍ അറിയിച്ചു.
Post Your Comments