കുവൈത്ത് സിറ്റി: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാൽ പ്രവാസികളുടെ ഇഖാമ റദ്ദാകുമെന്ന അറിയിപ്പുമായി കുവൈത്ത്. നവംബർ ഒന്നാം തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇനി മുതൽ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനാവില്ല.
ആറ് മാസമാണ് കുവൈത്തിലെ നിയമപ്രകാരം പ്രവാസികൾക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈർഘ്യം. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് മാനുഷിക പരിഗണന മുൻനിർത്തി പ്രവാസികൾക്ക് ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നിൽക്കാനും താമസ രേഖകൾ ഓൺലൈനായി പുതുക്കാനും പ്രത്യേക അനുമതി നൽകിയിരുന്നു. എന്നാൽ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ (ആർട്ടിക്കിൾ 18 പ്രകാരമുള്ള വിസ) ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നിന്നാൽ വരുന്ന നവംബർ ഒന്നാം തീയ്യതി മുതൽ വിസ റദ്ദാക്കാനുള്ള ശുപാർശക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അംഗീകാരം നൽകാൻ തീരുമാനിച്ചതായാണ് വിവരം.
Read Also: ‘മനുസ്മൃതിയിൽ ഭാരത സ്ത്രീകൾ ആദരിക്കപ്പെട്ടിരുന്നു, അർഹമായ സ്ഥാനം നൽകിയിരുന്നു’: ഡൽഹി ഹൈക്കോടതി ജഡ്ജി
Post Your Comments