MalappuramLatest NewsKeralaNattuvarthaNews

ബൈ​ക്കപകടം : ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര പ​രേ​ത​നാ​യ പ​ള്ളി​യാ​ളി രാ​യി​ൻ​കു​ട്ടി​യു​ടെ മ​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് (58) ആ​ണ് മ​രി​ച്ച​ത്

മ​ഞ്ചേ​രി: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര പ​രേ​ത​നാ​യ പ​ള്ളി​യാ​ളി രാ​യി​ൻ​കു​ട്ടി​യു​ടെ മ​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് (58) ആ​ണ് മ​രി​ച്ച​ത്.

2021 മാ​ർ​ച്ച് ആ​റി​ന് അ​റ​വ​ങ്ക​ര​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വ​ഴി​യ​രി​കി​ൽ ന​ട​ന്നു പോ​ക​വെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ബാറില്‍ നിന്നിറങ്ങി സ്വന്തമെന്ന് കരുതി ഓടിച്ചത് മറ്റൊരു കാര്‍, കാറില്‍ യുവതിയും കുട്ടിയും: ഒടുവിൽ അപകടം

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: സ​ൽ​മ, മ​ക്ക​ൾ: അ​ഫീ​ഫ, അ​ഖീ​ല, അ​മ​ൻ. മ​രു​മ​ക​ൻ: നൗ​ഫ​ൽ നൊ​ട്ട​ത്ത്.

മ​ഞ്ചേ​രി എ​സ്ഐ വി.​സി.​കൃ​ഷ്ണ​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ചീ​നി​ക്ക​ൽ പാ​പ്പാ​ട്ടു​ങ്ങ​ൽ ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button