ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടുന്ന മഹാഘട്ബന്ധൻ രൂപീകരിക്കാൻ ചരടു വലിച്ചത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബീഹാർ കോൺഗ്രസ് എംഎൽഎ ആയ പ്രതിമ ദാസാണ് ഇങ്ങനെയൊരു പരാമർശവുമായി രംഗത്തു വന്നത്.
‘മഹാഘട്ബന്ധനും ജെഡിയു നേതാവ് നിതീഷ് കുമാറും തമ്മിലൊരു സഖ്യമുണ്ടാക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചത് കോൺഗ്രസ് നേതാവ് സോണിയഗാന്ധി ആണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനും അനുയോജ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാനും അതുവഴി ഈ സഖ്യം രൂപപ്പെടുത്താനും സോണിയ ഗാന്ധിയുടെ സംഭാവന ചില്ലറയല്ല’ പ്രതിമ ദാസ് വ്യക്തമാക്കുന്നു.
Also read: ഹർ ഘർ തിരംഗ നെഞ്ചിലേറ്റി ജനങ്ങൾ: തപാൽ വകുപ്പ് വിറ്റഴിച്ചത് ഒരു കോടിയിലധികം പതാകകൾ
കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും നേതാവ് രാഹുൽ ഗാന്ധിയുമായി നിതീഷ് കുമാർ സംസാരിച്ചിരുന്നുവെന്നും, ഈ സംസ്കാരം നടന്നത് ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിനു തൊട്ടുപിറകെയായിരുന്നുവെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments