ചാലക്കുടി: വീരന്‍ചിറയില്‍ ഒറ്റക്ക് കഴിയുന്ന വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ സ്വദേശിയായ ഷാജഹാനാണ് (31) അറസ്റ്റിലായത്.
കഴിഞ്ഞമാസം 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലവയല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഷാജഹാന്. കിഴക്കേ കുറ്റിച്ചിറയിലെ ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പ്രതി വയോധികയുടെ വീട്ടിലെത്തി മാല കവര്‍ന്ന് രക്ഷപ്പെട്ടത്.
Read Also : അർജുൻ ആയങ്കിയുമായി ബന്ധം: കടത്തിയ സ്വര്‍ണ്ണം തട്ടാന്‍ ക്വട്ടേഷന്‍, പിടിയിലായത് മുൻ സിപിഐഎം കൗണ്‍സിലർ
കേസ് അന്വേഷണത്തിനായി ചാലക്കുടി ഡിവൈഎസ്പി സി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ പി.ആര്. ഡേവിസ്, ജിനുമോന്‍ തച്ചേത്ത്, എ.എസ്.ഐമാരായ സി.എ. ജോബ്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.യു. സില്‍ജോ, ഇ.സി. പ്രതീഷ്, എ.യു. റെജി, ഷിജോ തോമസ്, എം.എസ്. ഷിജു, നീതു ബിനോജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments