
പെരുമ്പാവൂര്‍: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ റിമാന്‍ഡ് ചെയ്തു. പോഞ്ഞാശ്ശേരി എംഎച്ച് കവല കിഴക്കന്‍ വീട്ടില്‍ അബ്ദുല്‍ റഹിമാനെ (65) കഴിഞ്ഞ ദിവസം ആണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ഹാരിസിന്റ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം: റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളിൽ
ഭര്‍തൃവീട്ടില്‍ കഴിഞ്ഞ 30-നാണ് യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ജോലിക്കുപോയ സമയത്തായിരുന്നു യുവതി ജീവനൊടുക്കിയത്. രണ്ട് കുട്ടികളുടെ മാതാവായ യുവതിയും അബ്ദുല്‍ റഹിമാനുമായി പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന്, നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് അന്വേഷണം ശക്തമാവുകയും, ഇതോടെ തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments