കോഴിക്കോട്: അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹാരിസിന്റ മൃതദേഹം റി- പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ്ൽ രണ്ടു വർഷം മുൻപ് ഖബറടക്കിയ മൃതദേഹം പോലീസും ഫോറൻസിക് സംഘവും ചേർന്നാണ് പുറത്തെടുത്തത്.
പള്ളി അങ്കണത്തിൽ വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, വിദേശത്ത് നിന്നും എമ്പാം ചെയ്തു വന്ന മൃതശരീരം വിശദമായ പരിശോധനയ്ക്ക് ആശുപത്രിയിലക്ക് കൊണ്ടു പോകണമെന്ന്, ഫോറൻസിക് മേധാവി നിലപാട് എടുത്തതോടെയാണ് ആശുപത്രിയിൽ വച്ച് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
ഹാരിസിനെ കൊലപ്പെടുത്തിയതാണെന്ന് പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീ – പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
Post Your Comments