തിരുവനന്തപുരം: വിദേശത്ത് നിന്ന് ഹജ് തീർത്ഥാടനത്തിനായെത്തിയവർക്ക് രാജ്യത്ത് നിന്ന് തിരികെ മടങ്ങാനുള്ള സമയപരിധി ഓഗസ്റ്റ് 13 ന് അവസാനിക്കും. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശ തീർത്ഥാടകർ സമയപരിധി അവസാനിക്കുന്നതിന് മുൻപായി സൗദിയിൽ നിന്ന് മടങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Read Also: കോഹ്ലിയെപ്പോലെ മികവുള്ള ഒരു താരത്തിന് മികച്ച പ്രകടനത്തിലേക്ക് തിരികെയെത്തുക പ്രയാസമല്ല: ജയവർധന
തീർത്ഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥപനങ്ങളോടും മന്ത്രാലയം നിർദ്ദേശിച്ചു. ഒമ്പത് ലക്ഷത്തോളം തീർത്ഥാടകരാണ് ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിൽ പങ്കെടുത്തത്. അതേസമയം, ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. രാജ്യത്തിനുള്ളിൽ നിന്നുള്ള ഉംറ തീർഥാടകരോട് യാത്രകൾ സംഘടിപ്പിക്കുന്ന കമ്പനികൾ മുഖേന ലഭിക്കുന്ന സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
താമസം, ഗതാഗതം മുതലായ സേവനങ്ങളുടെ വിശദാംശങ്ങളും അവയുടെ തീയതികളും ഉറപ്പുവരുത്തണം. യാത്രകൾ സംഘടിപ്പിക്കുന്നതിന് ലൈസൻസുള്ള കമ്പനികൾ വഴി സേവനങ്ങൾ ലഭിക്കുന്നുണ്ടെന്നും തീർത്ഥാടകർ ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Read Also: പാക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന
Post Your Comments