Latest NewsNewsInternational

പാക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന

ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹര്‍

വാഷിംഗ്ടണ്‍ : പാക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ, ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നേതാവായ അബ്ദുല്‍ റൗഫ് അസ്ഹറിന് ഉപരോധമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ പരിഗണിക്കുന്നത് യുഎന്‍ രക്ഷാസമിതി മാറ്റിവച്ചു. ചൈനയുടെ ആവശ്യപ്രകാരമാണ് നടപടി.

Read Also: ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻഖർ

അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് ചൈന നിലപാടെടുത്തതോടെ യുഎന്‍ ഇത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഇന്ത്യയും അമേരിക്കയുമാണ് ഇയാളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ അവതരിപ്പിച്ചത്. കരിമ്പട്ടികയില്‍ പെടുത്താനുള്ള പ്രമേയം അംഗീകരിക്കണമെങ്കില്‍ രക്ഷാസമിതിയിലെ പതിനഞ്ചംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹര്‍. 1999ലെ വിമാനറാഞ്ചലിന്റെ സൂത്രധാരന്‍മാരില്‍ ഒരാളാണ് ഇയാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button