കൊല്ലം: 15 വയസുകാരി വീട്ടില്‍ പ്രസവിച്ചു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. 2016 ലെ പോക്സോ കേസ് ഇരയാണ് പെണ്‍കുട്ടി. സംഭവത്തില്‍ അയല്‍വാസിയായ 17 കാരന്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ലെന്നാണ് വിവരം.
രണ്ട് ദിവസം മുന്‍പാണ് കുളത്തൂപ്പുഴയിലെ വീട്ടില്‍ 15 കാരി പ്രസവിച്ചത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ അമ്മ താന്‍ പ്രസവിച്ചുവെന്ന് പറഞ്ഞ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് പ്രസവിച്ചത് അമ്മയല്ല 15 കാരിയാണെന്ന് കണ്ടെത്തിയത്.
പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അയല്‍വാസിയായ 17 കാരനാണ് പ്രതിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. ഇത് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തണം. 15 കാരിയും കുഞ്ഞും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments