Latest NewsNews

കോൾ ഇന്ത്യ: ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു

ജൂൺ പാദത്തിൽ 32,498 കോടി രൂപയാണ് വരുമാനം

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഉയർന്ന അറ്റാദായവുമായി കോൾ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ പാദത്തിൽ 8,834 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 178 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം 3,174 കോടി രൂപയായിരുന്നു അറ്റാദായം.

അറ്റാദായത്തിന് പുറമേ, വരുമാനത്തിലും വളർച്ച കൈവരിക്കാൻ കോൾ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ജൂൺ പാദത്തിൽ 32,498 കോടി രൂപയാണ് വരുമാനം. മുൻ വർഷത്തേക്കാൾ 39 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, കോൾ ഇന്ത്യയുടെ മൊത്തം ചിലവ് 23,985 കോടി രൂപയാണ്. രാജ്യത്ത് നേരിട്ട ഇന്ധനക്ഷാമം കോൾ ഇന്ത്യയ്ക്ക് അനുകൂലമായിട്ടുണ്ട്. ഇക്കാലയളവിൽ ഏകദേശം 154 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യ വിറ്റത്.

Also Read: ചൈനയില്‍ നിന്ന് കോടീശ്വരന്മാര്‍ പലായനം ചെയ്യുന്നു: ചൈനയുടെ വളർച്ചാനിരക്ക് വളരെ പിന്നിൽ

രാജ്യത്ത് ഏകദേശം 80 ശതമാനത്തോളം കൽക്കരി ഉൽപ്പാദിപ്പിക്കുന്നത് കോൾ ഇന്ത്യയാണ്. ജൂൺ പാദത്തിൽ 159.75 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button