KottayamLatest NewsKeralaNattuvarthaNews

ഭാര്യയ്ക്ക് നേരെ ആക്രമണം : ഭർത്താവ് അറസ്റ്റില്‍

വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടില്‍ സാജു വര്‍ഗീസിനെയാണ് (49) ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്

ചങ്ങനാശ്ശേരി: ഭാര്യയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ. വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടില്‍ സാജു വര്‍ഗീസിനെയാണ് (49) ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്.

ഇയാളും ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന്, രണ്ടുപേരും അകന്ന് കഴിയുകയായിരുന്നു. ഭാര്യ കോടതിയില്‍ നിന്നും സംരക്ഷണം വാങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന്, ഭാര്യ താന്‍ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങള്‍ കയറ്റിക്കൊണ്ടുപോകാന്‍ എത്തുകയും ഇതറിഞ്ഞ സാജു വര്‍ഗീസ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഭാര്യയെയും പിക്‌അപ് വാനിന്റെ ഡ്രൈവറെയും മര്‍ദ്ദിക്കുകയായിരുന്നു.

Read Also : ജോലിക്കിടയിലെ ചായ കുടി നിങ്ങളെ രോഗിയാക്കിയേക്കും

ചങ്ങനാശ്ശേരി എസ്‌എച്ച്‌ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയായ സാജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button