Latest NewsSaudi ArabiaNewsInternationalGulf

പകർപ്പെടുത്ത ഓഡിയോ, വീഡിയോ ടേപ്പുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധം: പകർപ്പവകാശ നിയമം കർശനമാക്കി സൗദി

റിയാദ്: പകർപ്പവകാശ നിയമം കർശനമാക്കി സൗദി അറേബ്യ. വ്യാജമോ പകർത്തിയതോ ആയ കമ്പ്യൂട്ടർ പ്രോഗ്രാമുകളോ ഓഡിയോ, വീഡിയോ ടേപ്പുകളോ സൂക്ഷിക്കുന്നത് പകർപ്പവകാശ ലംഘനത്തിന്റെ പരിധിയിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: പ്രണയബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെ പതിനഞ്ചുകാരിയും 37 കാരനായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

വ്യാജമോ പകർത്തിയതോ ആയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളിൽ മെയിന്റനൻസ് നടത്തിയാലും നിയമ ലംഘനമായി കണക്കാക്കും. ഇത്തരം കുറ്റകൃത്യങ്ങൾ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാർ ചെയ്താൽ സ്ഥാപന മേധാവികളുടെ അറിവും സമ്മതവും ഇതിനുണ്ടെന്ന് ബോധ്യമായാൽ സ്ഥാപനങ്ങളും ഉത്തരവാദികളാവും. പകർപ്പവകാശ നിയമത്തിലൂടെ സംരക്ഷിതമായ സൃഷ്ടികൾ പുനർനിർമ്മിക്കുക, വിൽക്കുക, ഇറക്കുമതി ചെയ്യുക, വിതരണം ചെയ്യുക, കൈമാറ്റം ചെയ്യുക, പ്രസിദ്ധീകരിക്കുക, വാടകയ്ക്കെടുക്കുക തുടങ്ങിയവയെല്ലാം പകർപ്പവകാശ നിയമ ലംഘനമാണ്.

ഇലക്ട്രോണിക് ഡിസ്പ്ലേ സംവിധാനം നൽകുന്ന സ്ഥാപനങ്ങൾ, അവയുടെ ഉപകരണങ്ങൾ ഡീകോഡ് ചെയ്തതോ വ്യാജ സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ പ്രവർത്തിച്ചാലും നിയമ ലംഘനമായി കണക്കാക്കമെന്ന് സൗദി വ്യക്തമാക്കി.

Read Also: ആര് വിചാരിച്ചാലും എന്നെ സംഘിയാക്കാനാകില്ല, മരണം വരെയും മതേതരവാദികൾക്കൊപ്പം: കെ. മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button