ജംഷദ്പൂര്‍: പ്രണയബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെ പതിനഞ്ചുകാരിയും 37 കാരനായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ ഈസ്റ്റ് സിംഗ്ഭുവില്‍ ടെല്‍കോം സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 37കാരനായ കാമുകനെ വിവാഹം കഴിക്കുന്നതില്‍ നിന്നും പെണ്‍കുട്ടിയെ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി കാമുകനോടൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതിനിടെ, ശബ്ദം കേട്ട് ഉണര്‍ന്ന മാതാപിതാക്കള്‍ പെണ്‍കുട്ടിയെ പോകുന്നതില്‍ നിന്നും തടഞ്ഞു . തുടര്‍ന്ന് ചുറ്റികയും പ്രഷര്‍കുക്കറും ഉപയോഗിച്ച് പ്രതികള്‍ ഇവരെ മര്‍ദ്ദിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ ദമ്പതികളെ ചോരയില്‍ കുളിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തുകയായിരുന്നു.
സംഭവ ശേഷം പെണ്‍കുട്ടി കാമുനോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ബിര്‍സാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓംനഗറിലെ വാടകവീട്ടില്‍ നിന്ന് പെണ്‍കുട്ടിയേയും കാമുകനേയും അറസ്റ്റ് ചെയ്തതായി എസ്.പി. കെ. വിജയ് ശങ്കര്‍ പറഞ്ഞു. പെണ്‍കുട്ടിക്കും കാമുകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കൊലയ്ക്ക്
ഉപയോഗിച്ച ചുറ്റികയും പ്രഷര്‍കുക്കറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Post Your Comments