PathanamthittaLatest NewsKeralaNattuvarthaNews

പൊ​ലീ​സു​കാ​ര​ന്‍ ച​മ​ഞ്ഞ് പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്തു : യു​വാ​വ് അ​റ​സ്റ്റി​ല്‍

ചെ​ങ്ങ​ന്നൂ​ര്‍ ഇ​ട​നാ​ട് മാ​ലേ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നീ​ഷാ​ണ് (36) അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ല്ല: പൊ​ലീ​സു​കാ​ര​ന്‍ ച​മ​ഞ്ഞ് കാ​ല്‍ ന​ട​യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന​ട​ക്കം പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്ത യു​വാ​വ് പിടിയിൽ. ചെ​ങ്ങ​ന്നൂ​ര്‍ ഇ​ട​നാ​ട് മാ​ലേ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നീ​ഷാ​ണ് (36) അ​റ​സ്റ്റി​ലാ​യ​ത്. പു​ളി​ക്കീ​ഴ് പൊ​ലീ​സാണ് പി​ടികൂടിയത്.

Read Also : ഉംറ സേവനം: ആഭ്യന്തര തീർത്ഥാടകർക്കായി പ്രത്യേക അറിയിപ്പ് നൽകി ഹജ് മന്ത്രാലയം

ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച ല​ഭി​ച്ച പ​രാ​തി​യേ​ത്തു​ട​ര്‍​ന്ന്, ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പൊ​ലീ​സ് സം​ഘം മ​ഫ്തി​യി​ല്‍ പ്ര​ദേ​ശ​ത്ത് അ​നീ​ഷി​നാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ ആ​ളു​മാ​യി ഇ​ര​മ​ല്ലി​ക്ക​ര പാ​ല​ത്തി​നു സ​മീ​പം പൊ​ലീ​സ് സം​ഘം സം​സാ​രി​ച്ച് നി​ല്‍​ക്കു​ന്ന​തി​നി​ടെ അ​നീ​ഷ് ബൈ​ക്കി​ല്‍ അ​തു വ​ഴി ക​ട​ന്നു​പോ​യി. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ ആ​ള്‍ അ​നീ​ഷി​നെ തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന്, പൊലീ​സ് സം​ഘം ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച് അ​നീ​ഷി​നെ​തി​രേ മു​മ്പു ര​ണ്ടു പ​രാ​തി​ക​ള്‍ കൂ​ടി ല​ഭി​ച്ചി​രു​ന്ന​താ​യി എ​സ്‌​ഐ ക​വി​രാ​ജ് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button