![](/wp-content/uploads/2022/08/767-2.jpg)
തിരുവനന്തപുരം: വീട്ടമ്മയെ വീട്ടിൽ കയറി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ്.അഖിലിനെ (29)യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ വീട്ടമ്മയെയാണ് അഖില്‍ ഒപ്പംകഴിയാന്‍ നിര്‍ബന്ധിച്ചത്. പലവട്ടം ആവശ്യമുന്നയിച്ചിട്ടും വീട്ടമ്മ തയ്യാറായില്ല.
തുടര്‍ന്ന് കഴിഞ്ഞദിവസം 35-കാരിയായ ഇവരുടെ വീട്ടിലെത്തിയ അഖില്‍ വെട്ടുകത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവതി ചികിത്സയിലാണ്.
അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയാണ് അഖിലെന്ന് നെടുമങ്ങാട് സി.ഐ. സതീഷ്‌കുമാര്‍ പറഞ്ഞു.എസ്.ഐ. സൂര്യ, ഭൂവനേന്ദ്രന്‍, വിജയന്‍, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തു.
Post Your Comments