ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ഭാരതീയ ജനതാ പാർട്ടി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ചതി നിതീഷ് കുമാറിന്റെ സ്ഥിരം സ്വഭാവമാണെന്നാണ് പറഞ്ഞത്.
രവിശങ്കർ പ്രസാദ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിതീഷ് കുമാറിനെ ഇപ്രകാരം വിശേഷിപ്പിച്ചത്. ഇതിനു മുൻപ് രണ്ടായിരത്തി പതിമൂന്നിൽ, ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ നിതീഷ് കുമാർ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. പിന്നീട്, അഴിമതിയാരോപണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ എൻഡിഎയിലേക്ക് തിരിച്ചുവന്നത്.
ഇന്നലെ, എൻഡിഎ സഖ്യം വീണ്ടും ഉപേക്ഷിച്ച നിതീഷ് കുമാർ, ആർജെഡി-കോൺഗ്രസ്സ് എന്നിവരുമായി വീണ്ടും കൈ കൊടുത്തു. തുടർന്ന് അദ്ദേഹം ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയും ചെയ്തു. പുതിയ സഖ്യവുമായി കക്ഷി ചേർന്നത് പ്രഖ്യാപിച്ച നിതീഷ് കുമാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
Post Your Comments