എറണാകുളം: പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജ ഗ്രേസ് മാര്‍ക്ക്. കാലടി സംസ്‌കൃത സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റ് എല്‍സ ജോസഫിനാണ് വ്യാജ ഗ്രേസ് മാര്‍ക്ക് നല്‍കി ബിരുദ പരീക്ഷയില്‍ ജയിപ്പിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
Read Also: പൊലീസുകാരന് ചമഞ്ഞ് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്തു : യുവാവ് അറസ്റ്റില്‍
യുവജനോത്സവത്തിന്റെ ഗ്രേസ് മാര്‍ക്കാണ് എല്‍സയ്ക്ക് സര്‍വകലാശാല നല്‍കിയത്. യുവജനോത്സവത്തില്‍ എല്‍സ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മലയാളം സ്‌കിറ്റില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചന്നൊണ് സര്‍വകലാശാല നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത്. പരീക്ഷയുടെ ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ സര്‍വകലാശാലയ്ക്കെതിരെ എല്‍സ പങ്കെടുത്തെന്നു പറയുന്ന സ്‌കിറ്റിലെ വിജയികളാണ് രംഗത്ത് വന്നിരിക്കുന്നത്. എസ്എഫ്ഐ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ വിസിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ കത്ത് നല്‍കിയിരിക്കുന്നത്.
Post Your Comments