Latest NewsKeralaNews

കോഴ ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധം, കേരള സര്‍വകലാശാല യുവജനോത്സവം നിര്‍ത്തിവച്ചു

തിരുവനന്തപുരം: കോഴ ആരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കേരള സര്‍വകലാശാല യുവജനോത്സവം താത്കാലികമായി നിര്‍ത്തിവച്ചു. ഇന്നലെ രാത്രി യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയര്‍ന്നത്. ഫലപ്രഖ്യാപനത്തില്‍ തെറ്റിച്ചു കളിച്ച മാര്‍ ഇവാനിയോസ് കോളേജിന് ഒന്നാം സ്ഥാനം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ നിര്‍ത്തിവച്ചത്.

Read Also: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനം: 27 കാരന് 35 വര്‍ഷം തടവ്

മാര്‍ഗംകളി മത്സരത്തിലെ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് മൂന്ന് കോളേജുകള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം സെനറ്റ് ഹാളില്‍ നടന്ന തിരുവാതിര മത്സരത്തിലെ ഫലപ്രഖ്യാപനത്തിലും വീഴ്ചകള്‍ ഉണ്ടായെന്ന് ആരോപിച്ച് മത്സരാര്‍ത്ഥികള്‍ വേദിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കോഴ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ദഫ്മുട്ട്, അറബനമുട്ട് ഉള്‍പ്പെടെയുള്ള മത്സരയിനങ്ങളുടെ ഫലം മരവിപ്പിച്ചതായും സംഘാടക സമിതി അറിയിച്ചു. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button