![](/wp-content/uploads/2022/08/modi.gif)
പാറ്റ്‌ന: എന്‍ഡിഎ വിട്ടതിന് ശേഷമുള്ള നിതീഷ് കുമാറിന്റെ ആദ്യ പ്രസംഗത്തില്‍ ബിജെപി വിരോധത്തെ തുറന്നു കാണിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് രംഗത്ത് എത്തി. ‘ നിതീഷിന്റേത് വെറും സ്വപ്‌നങ്ങള്‍ മാത്രമാണ്, അതൊരിക്കലും സാക്ഷാത്കരിക്കില്ല. ജെഡിയു നേതാവ് ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. 2024ലെ പ്രധാനമന്ത്രി കസേര നരേന്ദ്ര മോദിക്ക് തന്നെയാണ്’, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
Read Also: പകർപ്പെടുത്ത ഓഡിയോ, വീഡിയോ ടേപ്പുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധം: പകർപ്പവകാശ നിയമം കർശനമാക്കി സൗദി
‘ആജീവനാന്തം പ്രധാനമന്ത്രിയായിരിക്കാന്‍’ രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദിയെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്തിട്ടുണ്ട്. മറ്റാരെയും ആ സ്ഥാനത്തേക്ക് അവര്‍ അംഗീകരിക്കില്ല’, നിത്യാനന്ദ റായ് വ്യക്തമാക്കി.
‘ബിഹാറിലെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളും മനസ്സില്‍ ഉറപ്പിച്ച് നരേന്ദ്ര മോദിയെ ആജീവനാന്തം പ്രധാനമന്ത്രിയാക്കാന്‍ അനുഗ്രഹിച്ചു. പ്രധാനമന്ത്രിപദം മോദിക്കായി നീക്കിവച്ചിരിക്കുന്നു’, റായ് കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്നും 2014ല്‍ നിന്ന് 2024ല്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് നിതീഷിന് എതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയത്.
Post Your Comments