MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്’: ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ നടൻ ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വൈറലായ യുവാവിനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ചിലർ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ പേജിനു താഴെയും കമന്റുകളുമായി എത്തി. ഇത്തരത്തിൽ ഒരു കമന്റിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ്‌ കണ്ടു..’ എന്നാണ് ആരാധകന്റെ കമന്റ്. ഇതിന് മറുപടിയായി ‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്. ഇവിടെ ഇപ്പോൾ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..’ എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. നിരവധിപ്പേരാണ് താരത്തിന്റെ കമന്റിന് പിന്തുണയുമായി രംഗത്തുവന്നത്.

‘യുഎസിന്റെയല്ല, ചൈനയുടെ ഭാഗമാണ് തായ്‌വാൻ’: ചൈനീസ് വിദേശകാര്യ മന്ത്രാലയം

കോളേജ് വിദ്യാർത്ഥിനിയെ ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലാണ് ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശിയായ വിനീത് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വ്യൂസ് കൂട്ടുന്നതിന് ടിപ്സുകൾ പഠിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സമൂഹ മാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച ശേഷം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button