Latest NewsIndia

രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കാനുള്ള സുപ്രീം കോടതിയുടെ കമ്മിറ്റി നിഷ്ഫലമായേക്കും: വിദഗ്ദ്ധർ

ഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കാനായി സുപ്രീം കോടതി കമ്മിറ്റിയ്‌ക്ക് രൂപം കൊടുക്കുകയാണ്. എന്നാൽ, ഇതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

വോട്ട് ലഭിക്കാനായി ആൾക്കാരെ സ്വാധീനിക്കാൻ വേണ്ടി നൽകുന്ന സൗജന്യങ്ങൾ സൃഷ്ടിക്കുന്ന പരിണിത ഫലങ്ങളെക്കുറിച്ച് പഠിക്കാനാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഭരണകൂടം, പ്രതിപക്ഷ പാർട്ടികൾ, നീതി ആയോഗ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ധനകാര്യ കമ്മീഷൻ, റിസർവ് ബാങ്ക് എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് സുപ്രീം കോടതി ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

Also read: ഇന്ത്യയിൽ ജിഹാദ് നടത്താൻ പദ്ധതിയിട്ടു: രണ്ടു ബംഗ്ലാദേശി ഭീകരരെ പിടികൂടി എൻഐഐ
എന്നാൽ, ഇതുകൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡേ പറയുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ നിയന്ത്രിക്കാൻ സാധിക്കും, വേണ്ടിവന്നാൽ അയോഗ്യരാക്കാനും സാധിക്കും. എന്നാൽ, ഈ വാഗ്ദാനങ്ങൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ കമ്മിറ്റിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് സഞ്ജയ് ചോദിക്കുന്നത്.

സമാന അഭിപ്രായമാണ് സീനിയർ കൗൺസിലായ രാജീവ് ധവാനും. രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സമൂലമായ മാറ്റം കൊണ്ടുവരണമെന്നും, അത് വളരെ സങ്കീർണ്ണമായ പ്രക്രിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയതിനാൽ, ഈ കമ്മിറ്റിയുടെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button