മക്ക: ഹജ് തീർത്ഥാടകർ ഉപയോഗിച്ച ഇഹ്റാം വസ്ത്രങ്ങൾ പുനരുപയോഗത്തിനുള്ള നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കർമങ്ങൾ പൂർത്തിയാക്കി തീർത്ഥാടകർ ഇഹ്റാം വസ്ത്രങ്ങൾ കൈമാറി. തീർത്ഥാടകരുടെ ക്യാംപുകളിൽ നിന്നു ശേഖരിച്ച ശേഷം ഇഹ്റാമുകൾ റീസൈക്കിൾ ചെയ്യുന്നതിനുള്ള സംവിധാനം വിശദീകരിക്കുന്ന ഒരു വീഡിയോ ട്വിറ്ററിലൂടെ അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
Read Also: വയോധികയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ വഴിവച്ചത് വീട്ടുകാര്‍ അനുവദിച്ച സ്വാതന്ത്ര്യം
തീർത്ഥാടനത്തിനൊടുവിൽ വസ്ത്രങ്ങൾ പുനരുപയോഗിക്കുന്നതിനു പുറമേ പരിസ്ഥിതിയെ സംരക്ഷിക്കാനും മലിനീകരണത്തിന്റെ എല്ലാ കാരണങ്ങളിൽ നിന്നു സുസ്ഥിരമായി സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള മാലിന്യ പുനരുപയോഗ സംരംഭത്തെക്കുറിച്ചും നാഷനൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റ് തീർത്ഥാടകർക്ക് ബോധവത്കരണം നൽകിയിരുന്നു.
Read Also: ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സുരക്ഷാവിഭാഗം: 7 കാർ റേറ്റിംഗ് സ്വന്തമാക്കി ദുബായ് വിമാനത്താവളം
Post Your Comments