Latest NewsKeralaNews

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു

അരി, പച്ചക്കറികള്‍ തുടങ്ങിയവയ്ക്ക് വില ഉയരുന്നു

തിരുവനന്തപുരം: ഓണക്കാലം അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നതായി റിപ്പോര്‍ട്ട്. അരി, പച്ചക്കറികള്‍ തുടങ്ങിയവയ്ക്ക് ദിനംപ്രതി വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അരിയും മറ്റു വസ്തുക്കളും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയതില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് വില വര്‍ധനയ്ക്കു കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.

Read Also:എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് 15 വയസ്സുകാരി

ഇതിനു പുറമേ, ആന്ധ്രയില്‍ നിന്നും മറ്റും വരുന്ന അരിയുടെ അളവില്‍ കുറവുണ്ടായതും വിലക്കയറ്റത്തിനു വഴിവച്ചു. ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നെല്‍ക്കൃഷി കുറഞ്ഞതും വൈദ്യുത ക്ഷാമം മൂലം പ്രധാന മില്ലുകളുടെ പ്രവര്‍ത്തനം മുടങ്ങിയതുമാണ് അരിയുടെ വരവ് കുറയാന്‍ കാരണമായത്

കിലോയ്ക്ക് 35-40 രൂപയ്ക്ക് ലഭിച്ചിരുന്ന ജയ അരിക്ക് ഇപ്പോള്‍ 50 രൂപയ്ക്ക് മുകളിലാണ് മാര്‍ക്കറ്റ് വില. ചില്ലറ വിപണിയില്‍ അരി വില 52 മുതല്‍ 53 രൂപ വരെയായി. നെല്ല് ക്ഷാമമാണ് അരി വില ഇത്രയും ഉയരാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. പാലക്കാടന്‍ മട്ട അരിയുടെ മൊത്ത വ്യാപാര വില 40 രൂപയിലെത്തി. 2 മാസം മുന്‍പ് കിലോയ്ക്ക് 29 രൂപയായിരുന്നു വില. പച്ചരിക്ക് 24 രൂപയില്‍ നിന്ന് 32 രൂപയായി വര്‍ധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button