ErnakulamLatest NewsKeralaNattuvarthaNews

‘അധികാരികളുടെ ശ്രദ്ധയിലേക്ക്, പൊതുനിരത്ത് പോർക്കളമാവാതിരിക്കാൻ ദയവായി ശ്രദ്ധ കാട്ടുവിൻ’: കൂട്ടിക്കൽ ജയചന്ദ്രൻ

കൊച്ചി: സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ എല്ലാ വലിയ യാത്രാ വാഹനങ്ങളുടെയും അമിത വേഗതമൂലം വയോധികരും സാധാരണ മനുഷ്യരും സാഹസികമായി ജീവിക്കേണ്ട സ്ഥിതിയാണെന്ന് അധികാരികളെ ഓർമ്മപ്പെടുത്തി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. പല ഡ്രൈവർമാരുടെയും ശരീരഭാഷയും, സംസാരഭാഷയും തനി ക്രിമിനൽ മനോഭാവത്തിലാണെന്ന് ജയചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

റോഡ് നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതും, പിഴകൾ കർശനമാക്കുന്നതും ജനത്തിന്റെ സുരക്ഷയ്ക്ക് തന്നെയാണെന്നും പൊതുനിരത്ത് പോർക്കളമാവാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദ ഗ്രൂപ്പില്‍ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ ഒമര്‍ ഖാലിദ് ഉൾപ്പെടെ 3 കൊടും തീവ്രവാദികൾ കൊല്ലപ്പെട്ടു

കൂട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബഹുമാനപ്പെട്ട അധികാരികളുടെ ശ്രദ്ധയിലേക്ക് ഒരു പൗരൻ കുറിക്കുന്നു;
റോഡ് നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതും, പിഴകൾ കർശനമാക്കുന്നതും ജനത്തിന്റെ സുരക്ഷയ്ക്ക് തന്നെയെന്ന് ഉറച്ച് വിശ്വസിക്കുന്നു.
ശ്രദ്ധയിൽ പെടാത്തതെങ്കിൽ ഓർമ്മപ്പെടുത്തുന്നു,
സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ എല്ലാ വലിയ യാത്രാ വാഹനങ്ങളുടെയും അമിത വേഗത! സ്കൂൾ കുട്ടികൾ മുതൽ വയോദ്ധികരും, സാധാരണ മനുഷ്യരും സാഹസികമായി ജീവിക്കേണ്ട സ്ഥിതിയാണ്. സാധാരണയിൽ സാധാരണക്കാരനായ ഞാൻ അവർക്കും വേണ്ടി കുറിക്കുന്നു.
പല ഡ്രൈവർമാരുടെയും ശരീരഭാഷയും, വായ്ഭാഷയും ക്രൂരമായ തനി ക്രിമിനൽ മനോഭാവത്തിലാണ്! അവരുടെ റോഡിലെ അഹന്ത സൂചിപ്പിക്കുന്നത് ആരോ എന്തിനും മൗനാനുവാദം കൊടുത്തത് പോലാണ്!
ഞാൻ വ്യക്തിപരമായി അവരിൽ മര്യാദയുളളവരുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിയുന്നത്, സമയപരിമിതിയാണെന്നാണ്! ഇന്നും ദാരുണമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
പൊതുനിരത്ത് പോർക്കളമാവാതിരിക്കാൻ ദയവായി ശ്രദ്ധ കാട്ടുവിൻ…
വിനയാന്വിതനായ പൗരൻ,

shortlink

Related Articles

Post Your Comments

Related Articles


Back to top button