CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ഇത് ഫുള്‍ കളിയാണോ എന്ന് പലരും ചോദിച്ചു, സ്വന്തമായി തിരഞ്ഞെടുത്ത കഥാപാത്രമായതിനാല്‍ അതിനോട് നീതി പുലര്‍ത്തേണ്ടതുണ്ട്’

കൊച്ചി: മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12ന് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. ബിഗ് ബോസിലൂടെ ശ്രദ്ധേയയായ ജാനകി സുധീര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രം വിവാദത്തിലായിരുന്നു.

ഇപ്പോള്‍ ഇതാ, ‘ഹോളി വൂണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ചുള്ള ജാനകിയുടെ അഭിമുഖം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഹോളി വൂണ്ടില്‍ അഭിനയിച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്ന് ജാനകി പറയുന്നു. തനിക്ക് കാണിക്കാന്‍ പറ്റുന്ന ഭാഗങ്ങളാണ് കാണിച്ചിട്ടുള്ളതെന്നും ലിമിറ്റേഷന് ഉള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ് ചെയ്തതെന്നും ജാനകി പറഞ്ഞു. നായികയായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതിനാല്‍ രണ്ടും കല്‍പ്പിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ജാനകി കൂട്ടിച്ചേര്‍ത്തു.

ജാനകി സുധീറിന്റെ വാക്കുകൾ ഇങ്ങനെ;

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രൻ

‘ലിപ് ലോക്കും ബെഡ്‌റൂം രംഗങ്ങളും ഉള്‍പ്പെടെ ചിത്രത്തിലുണ്ട്. ജീവിതത്തിലാദ്യമായാണ് ഒരു പെണ്ണിനെ ചുംബിക്കുന്നത്. ഇത് ചെയ്താല്‍ ശരിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ കലയാണ് ജാനകിയല്ല.

തനിക്ക് കാണിക്കാന്‍ പറ്റുന്ന ഭാഗങ്ങളാണ് കാണിച്ചിട്ടുള്ളത്. ലിമിറ്റേഷന് ഉള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ് ചെയ്തത്. സ്വന്തമായി തിരഞ്ഞെടുത്ത കഥാപാത്രമായതിനാല്‍ അതിനോട് നീതി പുലര്‍ത്തേണ്ടതുണ്ട്. അപ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കാറില്ല. കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ ഇത്തരം റോളുകള്‍ ചെയ്യാം. ഇന്റര്‍നാഷണല്‍ സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ കാണാം. മലയാളത്തില്‍ ചെയ്യുമ്പോള്‍ എന്താണ് പ്രശ്നം?

‘രാഷ്ട്രീയ പ്രവേശനം’: തമിഴ്നാട് ഗവർണറെ കണ്ടതിന് ശേഷം അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്

ഇത് ഫുള്‍ കളിയാണോ എന്ന് പലരും ചോദിച്ചിരുന്നു. അത് കാണാനായെങ്കിലും ആളുകള്‍ സിനിമ കാണും. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഫാമിലിയില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. സുഹത്തുക്കളാണ് ഒപ്പം നിന്നത്. സെറ്റിലൊക്കെ വന്നതിന് ശേഷമാണ് അമ്മയ്ക്ക് കാര്യങ്ങള്‍ മനസിലായത്. ഇിനിയും ഇതുപോലെയുള്ള ക്യാരക്ടേഴ്‌സ് തേടി വരുമെന്ന് ഉറപ്പാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button