Latest NewsKeralaNews

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രൻ

 

 

തിരുവനന്തപുരം: സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ കോഴിക്കോട് മേയർക്കെതിരെ സി.പി.ഐ.എം നടപടിക്ക് ഒരുങ്ങുന്നതിനെതിരേ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മേയർക്കെതിരെ സി.പി.ഐ.എം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റെന്നും സി.പിഐ.എമ്മിന്‍റെ ഇരട്ട നീതിയുടെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം സംഘടനകളുടെ എതിർപ്പിനെ ഭയന്നാണ് സർക്കാരിന്‍റെ എല്ലാ തീരുമാനമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മുസ്ലീം സംഘടനകളുടെ എതിർപ്പ് ഉയർന്നപ്പോഴാണ് ശ്രീറാമിനെ മാറ്റിയതെന്നും സി.പി.ഐ.എമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാനമെന്നും അ‌ദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷ വർഗീയതയെ സി.പി.ഐ.എം താലോലിക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

അ‌തേസമയം, ആർ.എസ്.എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സി.പി.ഐ.എം ചിലവിൽ ആർ.എസ്.എസ് മേയറെ കിട്ടിയെന്ന് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു. മേയർക്കെതിരെ സി.പി.ഐ.എം നടപടിയെടുക്കാൻ തയ്യാറാണോയെന്ന് പ്രവീൺകുമാർ ചോദിച്ചു.

 

എന്നാൽ, വിമർശനത്തിന് വിശദീകരണവുമായി കോഴിക്കോട് മേയർ രംഗത്തെത്തി. വിവാദത്തിൽ ദുഃഖമുണ്ട്, മനസ്സിൽ വർഗീയതയില്ലെന്ന് മേയർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർേദശിച്ചിട്ടില്ല. മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോൾ പോയി. ശിശു പരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വർഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയർ കോഴിക്കോട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button