പാറ്റ്ന: എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം. നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചുവെന്ന് ബിജെപി. ഒന്നാന്തരം അവസരവാദിയാണ്
നിതീഷ് എന്നും ബിജെപി വിമര്‍ശിച്ചു. 2024ല്‍ സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനാണ് നിതീഷിന്റെ ശ്രമം. ആര്‍ജെഡിയെ പഴിച്ച് നടന്നിട്ട് ഇപ്പോള്‍ അവരോടൊപ്പം ചേര്‍ന്നു. ഇതോടെ ജെഡിയു നേതാവിന്റെ വിശ്വാസ്യത വെറും വട്ടപൂജ്യമാണെന്നും ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.
Read Also: ഉത്തര കേരളത്തിൻ്റെ ഹാസ്യ കലാചരിത്ര പുസ്തകത്തിൻ്റെ അദ്ധ്യായം അവസാനിച്ചു
നിതീഷ് കുമാറിന് ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രമുണ്ടോയെന്നും ഈ നിലയ്ക്ക് പോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജെഡിയു നേടുന്നത് പൂജ്യം സീറ്റുകളാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിലയ്ക്ക് ബിഹാറില്‍ രാഷ്ട്രപതി ഭരണം വേണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.
Post Your Comments