
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് നടി പ്രണിത പങ്കുവച്ച ചിത്രങ്ങളാണ്. ഭർത്താവിന്റെ കാൽപാദങ്ങൾ പ്ലേറ്റിൽ വച്ച് പൂജിക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഭീമന അമാവാസ്യ എന്ന ചടങ്ങിലെ ചിത്രമാണിത്.
കർണാടക, ആന്ധപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രചാരത്തിലിരിക്കുന്ന ഒരു ആചാരമാണിത്. എന്നാൽ, താരത്തിന്റെ ഈ ചിത്രങ്ങൾക്ക് നേരെ വിമർശനം ഉയരുകയാണ്. സ്ത്രീപുരുഷ സമത്വത്തിൽ വിശ്വസിക്കുന്ന ആധുനിക സമൂഹത്തെ അതിനെ പിറകോട്ട് വലിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം ചിത്രങ്ങളെന്നു വിമർശകർ പറയുന്നു.
പ്രണിത അവരുടെ ഭർത്താവിനെ സ്നേഹിക്കുന്നതിനാലാണ് ഈ ചിത്രം പങ്കുവച്ചതെന്നും ഇത് വിധേയത്വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നുമുള്ള അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.
Post Your Comments