അഞ്ചൽ: മാതാപിതാക്കളോടൊപ്പം രാത്രി ഉറങ്ങിക്കിടന്ന നാലര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചല്‍ തടിക്കാട് പോങ്ങുംമുകൾ ചരുവിള വീട്ടിൽ റഫീക്ക് -നൗഫി ദമ്പതികളുടെ മകൾ ഹൈറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രിയിൽ ഉറങ്ങിയ കുട്ടിയെ രാവിലെ ഉണർന്ന മാതാവ് എടുത്തപ്പോൾ ചലനമറ്റ നിലയിലായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Read Also : സെയിൽ ആരംഭിക്കുന്നതിനു മുൻപേ വിവരങ്ങൾ ചോർന്നു: സാംസങ്ങ് പുത്തൻ ഫോൺ ആമസോണിന്റെ നെതർലാൻഡ് വെബ്സൈറ്റിൽ
അഞ്ചൽ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം വൈകുന്നേരം നാലോടെ തടിക്കാട് മുസ്ലീം ജമാഅത്തിൽ സംസ്കരിച്ചു.
Post Your Comments