തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പടെയുള്ള 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍, നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്ത് എത്തി. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ല എന്ന് താക്കീതും നല്‍കി.
‘ഓര്‍ഡിനന്‍സ് സംബന്ധിച്ച് പഠിക്കാന്‍ സമയം ആവശ്യമാണ്. കണ്ണൂം പൂട്ടി എല്ലായിടത്തും ഒപ്പിടാന്‍ സാധ്യമല്ല. കൃത്യമായി സര്‍ക്കാര്‍ വിശദീകരണം നല്‍കിയാല്‍ മാത്രമെ ഓര്‍ഡിനന്‍സ് അംഗീകരിക്കുകയുള്ളൂ’, ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
അതേസമയം, ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയതോടെ, സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. സര്‍ക്കാരിനെ മറികടന്ന് കേരള വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍, 11 ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചു നിന്നിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ റദ്ദാകും.
Post Your Comments