ശ്രീനഗർ: ജമ്മുകശ്മീരിൽ അതിർത്തിക്കു സമീപത്തുനിന്നും ഭീകരനെ പിടികൂടി ഇന്ത്യൻ സൈന്യം. ബുദ്ഗാം മേഖലയിൽ നിന്നാണ് തദ്ദേശവാസിയായ അർഷിദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാൾ ലഷ്‌കർ ഇ ത്വയ്ബ അംഗമാണ്.
അർഷിദിനെ പിടികൂടുമ്പോൾ നിരവധി ആയുധങ്ങൾ കൈവശം വെച്ചിരുന്നു. ഇയാളിൽ നിന്നും അഞ്ച് തോക്കുകൾ, അഞ്ച് മാഗസിനുകൾ, അഞ്ച് റൗണ്ട് നിരയൊഴിക്കാനുള്ള തിരകൾ, രണ്ട് ഗ്രേഡുകൾ എന്നിവ പിടിച്ചെടുത്തു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
Also read: ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ചീനാ ട്രോഫി’; ചിത്രീകരണം പൂർത്തിയായി
മൂന്ന് മാസങ്ങൾക്കു മുമ്പ്, ഇതേ സ്ഥലത്തുനിന്നും മറ്റൊരു ലഷ്‌കർ ഇ ത്വയ്ബ ഭീകരനെയും സൈന്യം പിടികൂടിയിരുന്നു. പാകിസ്ഥാനുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഇയാൾ ഇന്ത്യയിലെ വിവരങ്ങൾ ചോർത്തി നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നു നടന്ന റെയ്ഡിൽ, കുൽഗാം ഗ്രാമത്തിൽ തീവ്രവാദികൾ സംഭരിച്ചിരുന്ന വെടിക്കോപ്പുകളും ആയുധങ്ങളും ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു.
Post Your Comments