KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘യഥാർത്ഥ ജീവിതത്തിൽ ജാക്സണെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല, വ്യാജന്മാരിൽ നിന്ന് വഞ്ചിതരാകരുത്’

തന്റെ പേര് പറഞ്ഞ് സംസാരിക്കുന്ന വ്യാജന്മാരാൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായിട്ടുണ്ടെന്നും നടൻ പറഞ്ഞു. വഞ്ചിതരായ കുടുംബം പങ്കുവച്ച വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ബാബു ആന്റണി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പല മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തൻ്റെ ശബ്ദം എന്നും ബാബു ആന്റണി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ദയവായി ഇത്തരം വ്യാജന്മാരിൽ നിന്ന് വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ഈയിടെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ഷോയിൽ ഞാൻ അത് വ്യക്തമായി കാണിച്ചിരുന്നു. ‘നാടോടി’ എന്ന സിനിമയിലെ ജാക്‌സൺ എന്ന കഥാപാത്രത്തിന് വേണ്ടി നിർമ്മിച്ചെടുത്ത ശബ്ദമാണ് അവർ കൂടുതലായി അനുകരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ജാക്സണെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല.

പണപ്പെരുപ്പം: താഴ്ന്ന വരുമാനക്കാരായ 47,300 എമിറേറ്റി കുടുംബങ്ങൾക്ക് അലവൻസ് വിതരണം ചെയ്ത് യുഎഇ സർക്കാർ

അതേസമയം, ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ ആണ് ബാബു ആന്റണിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം നായക വേഷത്തിൽ ബാബു ആന്റണി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button