പുല്ലാട്: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടര്‍ന്ന്, വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയില്‍ വിഷ്ണു പ്രകാശ് (22) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.
Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
2019 ഏപ്രില്‍ മുതല്‍ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം വിഷ്ണു പ്രകാശിനെതിരെ കേസെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെ ചാത്തന്‍തറയില്‍ നിന്ന് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments