റിയാദ്: താഴ്‌വരകളിലേക്കും ചതുപ്പുനിലങ്ങളിലേക്കും അടുക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ജീവന് ഭീഷണിയാകുന്ന അപകടങ്ങൾ ഉണ്ടാകമെന്നതിനാൽ എല്ലാവരും ഈ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് നജ്‌റാൻ മേഖലയിലെ സിവിൽ ഡിഫൻസ് വക്താവ് മേജർ അബ്ദുൽ ഖാലിഖ് അൽ ഖഹ്താനി പറഞ്ഞു.
ശക്തമായ മഴയെ തുടർന്നാണ് ചതുപ്പുകൾ രൂപപ്പെട്ടിരിക്കുന്നത്. അവയോട് അടുക്കരുതെന്നും നീന്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തെക്കൻ നജ്റാൻ മേഖലയിലെ താർ, ഹബൂന ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്നു കുട്ടികളും ഒരു യുവാവും മുങ്ങിമരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.
Post Your Comments