ഡൽഹി: ആനക്കൂട്ടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ആനക്കൂട്ടത്തിന് സമീപം ആളുകൾ അപകടകരമാം വിധം കാർ നിർത്തുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഉൾപ്പെടയുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഐ.എ.എസ് ഓഫീസറായ സുപ്രിയ സാഹുവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
ആനക്കൂട്ടത്തിനൊപ്പം ഫോട്ടോയെടുക്കാനായി ഒരു കൂട്ടം ആളുകൾ തങ്ങളുടെ വാഹനങ്ങൾ പാതിവഴിയിൽ നിർത്തിയിടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. സെൽഫികൾ എടുക്കുന്നതിനിടയിൽ ഒരു ആന പ്രകോപിതനാകുകയും സംഘത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്യുന്നു. ഇതോടെ ആളുകൾ ഭയന്ന് ചിതറി ഓടുന്നു.
നിരവധിപ്പേരാണ് വീഡിയോ കണ്ട് അഭിപ്രായങ്ങൾപങ്കുവെച്ചിട്ടുള്ളത്. വന്യ ജീവികളുടെ സ്വകാര്യതയിൽ അതിക്രമിച്ച് കയറിയതിന് ആളുകൾക്ക് കനത്ത പിഴ ചുമത്തണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. ആന പിൻവാങ്ങിയതുകൊണ്ട് മാത്രം ആളുകൾ രക്ഷപ്പെട്ടുവെന്ന് ചിലർ പറയുന്നു. ഇത്തരം സംഭവങ്ങൾ കുറയ്ക്കാൻ വനംവകുപ്പ് ശരിയായ നടപടി സ്വീകരിക്കണമെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
Selfie craze with wildlife can be deadly. These people were simply lucky that these gentle giants chose to pardon their behaviour. Otherwise, it does not take much for mighty elephants to teach people a lesson. video-shared pic.twitter.com/tdxxIDlA03
— Supriya Sahu IAS (@supriyasahuias) August 6, 2022
Post Your Comments